സെൽഫി എടുക്കാൻ വന്ന കുട്ടിയുടെ മൊബൈൽ എറിഞ്ഞുടച്ച് നടിയുടെ അഹങ്കാരം

ബുധന്‍, 7 ഫെബ്രുവരി 2018 (14:44 IST)
സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് തെലുങ്ക് നടി. അനസൂയ ഭരദ്വാജ് ആണ് കുട്ടിആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചത്. സംഭവം വൈറലായതോടെ താരത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 
 
സൈബര്‍ ലോകത്താണ് താരത്തിന്റെ മോശം പെരുമാറ്റത്തിനെിതരെ രൂക്ഷമായ പ്രതികരണമുണ്ടായത്. തിങ്കളാഴ്ച്ച രാവിലെ ഹൈദരാബാദിലെ ടര്‍നാക്കയിലാണ് സംഭവം നടന്നത്. അമ്മ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന താരത്തിന്റെ കൂടെ നിന്നു സെല്‍ഫിയെടുക്കാന്‍ സമീപിച്ച കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. 
 
സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അനസൂയ ദേഷ്യപ്പെട്ട് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞുടക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍