ആരാധകര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടന്‍ ചിമ്പു. ബില്ല 3 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ചിമ്പുവിന്റെ പുതിയ സിനിമയെ കുറിച്ച് താരം തന്നെ പറയുന്നത്. ട്വിറ്ററിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ചിമ്പു തുറന്ന് പറഞ്ഞത്.
നടന്‍ ചിമ്പു തന്റെ പുതിയ സിനിമയെ കുറിച്ച് പറയുന്നത് തന്റെ സിനിമയില്‍ ഒറ്റ പാട്ട് പോലും ഇല്ലെന്നാണ്. ‘കെട്ടവന്‍ കെട്ടിടില്‍ കിട്ടിടും രാജയോഗം' എന്ന സിനിമയാണ് വ്യത്യസ്തത പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് മണിക്കൂറിന് അടുത്ത് സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇടവേള സാധരണയുള്ളതാണ്. എന്നാല്‍ ചിത്രത്തില്‍ പാട്ടില്ല എന്നത് പോലെ ഇടവേളയും ഉണ്ടാവില്ലെന്നാണ് ചിമ്പു പറയുന്നത്.