അയാൾ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി; കിഷോർ സത്യയ്ക്കെതിരെ ആഞ്ഞടിച്ച് ചാർമിള

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (10:33 IST)
കിഷോർ സത്യയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി ചാർമിള. സിനിമ - സീരിയൽ താരം കിഷോറാണ് തന്റെ ആദ്യ ഭർത്താവ് എന്ന് ചാർമിള തുറന്നുപറഞ്ഞിരുന്നു. എന്നാൽ ചാർമിള തന്റെ അടുത്ത സുഹൃത്തോ കാമുകിയോ ആരുമല്ലായിരുന്നുവെന്നും നിർബന്ധിപ്പിച്ചാണ് തന്നെ കൊണ്ട് വിവാഹ രജിസ്റ്ററിൽ ഒപ്പ് വെപ്പി‌ച്ചതെന്നും കിഷോർ വ്യക്തമാക്കി.
 
വിവാഹവുമായി ബന്ധപ്പെട്ട് കിഷോർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് കിഷോറിനെതിരെ ആഞ്ഞടിച്ച് ചാർമിള വീണ്ടും രംഗത്തെത്തിയത്. അയാൾ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാൻ പറ്റാതെയാണ് ഞാൻ അയാളെ ഉപേക്ഷിച്ചതെന്ന് ചാർമിള പറയുന്നു.
 
വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകൻമാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ? ഞാനത് ചെയ്തില്ലല്ലോ?. ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കിൽ ഫോട്ടോയിൽ കരഞ്ഞുകൊണ്ടല്ലേ നിൽക്കണ്ടതെന്നും നടി ചോദിയ്ക്കുന്നു.
Next Article