പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു; വിടവാങ്ങിയത് എഴുപതുകളിലെ സമാന്തര സിനിമയുടെ മുഖം

വെള്ളി, 6 ജനുവരി 2017 (09:30 IST)
വിഖ്യാത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേ പോലെ സാന്നിധ്യം അറിയിച്ച നടനായിരുന്നു ഓംപുരി. രണ്ട് തവണ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാടക ലോകത്ത് നിന്നുമാണ് സിനിമയിലേക്കെത്തിയത്.
 
സിനിമക്ക് പുറത്തും തന്റെ അഭിപ്രായങ്ങള്‍ പറയുക വഴി വിവാദങ്ങളിലും പെട്ടിട്ടുണ്ട് ഇദ്ദേഹം. വിടവാങ്ങിയത് എഴുപതുകളിലെ സമാന്തര സിനിമയുടെ മുഖം. ആക്രോശ്, മിർച്ച് മസാല, അർധസത്യം ഖായൽ എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച സിനിമകൾ. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലും ഓംപുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 
 
ഇന്ത്യൻ സിനിമ കണ്ട മഹാനടന്മാരിൽ ഒരാളായിരുന്നു ഓംപുരി. വളരെ ഗൗരക്കാരനായി അഭിനയിക്കുന്ന ഇദ്ദേഹം സരസമായി സംസാരിക്കുന്ന ഒരാളാണ്. ഇന്ത്യയിലെ മിക്ക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഓംപുരി നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക