ബിഗ് ബോസ് സീസണ്‍ 15: സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം 350 കോടി ! ഞെട്ടി ആരാധകര്‍

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:24 IST)
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഹിന്ദി 15 സീസണ്‍ ആരംഭിക്കുകയായി. മുന്‍ സീസണുകളിലെ പോലെ ഹിന്ദി പതിപ്പിന്റെ അവതാരകന്‍ സല്‍മാന്‍ ഖാന്‍ ആണ്. 15-ാം സീസണില്‍ സല്‍മാന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 14 ആഴ്ചകള്‍ നീളുന്ന ഷോയില്‍ അവതാരകനാകാന്‍ 350 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ തുകയാണ് ഇത്. കഴിഞ്ഞ സീസണില്‍ (സീസണ്‍ 14) എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ സീസണിലെ മൊത്തം എപ്പിസോഡുകള്‍ക്കായി വാങ്ങിയ പ്രതിഫലം 200 കോടിയില്‍ കൂടുതലാണ്. എന്നാല്‍, ഇത്തവണ അത് 350 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍