വെബ് സീരീസുമായി ബിഗ് ബോസ് താരങ്ങൾ, ഒടിടി റിലീസായി പ്രേക്ഷകരിലേക്ക്

തിങ്കള്‍, 16 നവം‌ബര്‍ 2020 (13:09 IST)
ബിഗ് ബോസ് 2വിലെ താരങ്ങൾ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. ബോയിങ് ബോയിങ് എന്ന വെബ് സീരീസിലൂടെയാണ് ആരാധകരുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നത്.
 
നേരത്തെ കൊവിഡ് മൂലം ബിഗ്‌ബോസ് 2ന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഒരു മുത്തശ്ശികഥ താരം  രജനി ചാണ്ടിയുടെ കളമശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് വെബ് സീരീസ് ചിത്രീകരണം നടക്കുന്നത്. ജനുവരി മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 6 മണിക്ക് വെബ് സീരീസ് പ്രേക്ഷക്രിലേക്കെത്തും. ഒടിടി പ്ലാറ്റ്‌ഫോമിലാകും റിലീസ്.
 
സാജു നവോദയ, ഫുക്രു,വീണാ നായർ,ആര്യ, രജനി ചാണ്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസിയെറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരീസ് ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍