കുഞ്ഞ് സിനിമയുടെ വലിയ വിജയം !'വാഴ' സക്‌സസ് ടീസര്‍ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 29 ഓഗസ്റ്റ് 2024 (19:38 IST)
ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥ എഴുതിയ വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഗൗതമന്റെ രഥം ചിത്രം ഒരുക്കിയ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
 
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വാഴ വന്‍ വിജയമായതിനാല്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മാതാക്കള്‍. വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ അവസാനിക്കുന്നത് തന്നെ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കൊണ്ടാണ്.
 ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര്‍ ഒ- എ എസ് ദിനേശ്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍