ഇപ്പോൾ കുറച്ചായിട്ട് നടി ഭാവനയെ അഭിമുഖങ്ങളിലൊന്നും കാണാറില്ല. ഇതിനെതിരെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ ഇതിന്റെ കാരണം വ്യക്തമാക്കുന്നു. മാധ്യമങ്ങലിലെ അഭിമുഖങ്ങളിലൂടെ താൻ ചതിക്കപ്പെടുകയായിരുന്നു. പറയുന്ന കാര്യങ്ങളല്ല പ്രസിദ്ധീകരിച്ച് വരുന്നത്. കൗതുകത്തിനായി അവർ അതെല്ലാം വളച്ചൊടിക്കുന്നുവെന്നും താരം വ്യക്തമാക്കിയതായി വാർത്തകൾ.
എന്നെ സംബന്ധിയ്ക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ കുടുംബം മാത്രം അറിഞ്ഞാല്‍ മതി. തന്റെ സ്വകാര്യ ജീവിതത്തിലും സന്തോഷത്തിലും മറ്റുള്ളവര്‍ ഇടപെടുന്നത് ഇഷ്ടമല്ല എന്നും ഭാവന പറഞ്ഞു. മോശം അനുഭവങ്ങളാണ് എനിയ്ക്ക് അഭിമുഖം മൂലം ഉണ്ടായത്. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യമില്ല എന്നും താരം അറിയിച്ചു.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അഭിമുഖം ചെയ്യുന്നത് എങ്കില്‍, അവര്‍ തന്റെ സിനിമ കാണുന്നുണ്ടെന്നും നല്ലതാണെങ്കില്‍ ഇഷ്ടപ്പെടും എന്നും ഭാവന പറഞ്ഞു. ഇതുകൊണ്ടെല്ലാം പക്വതയോടെ തീരുമാനിക്കാനും ഇപ്പോൾ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറാനും പഠിച്ചുവെന്നും താരം അറിയിച്ചു.