ഭാനുപ്രിയയെ ഓർത്തിരിക്കാൻ മലയാളികൾക്ക് അധികം സിനിമകളുടെ ഒന്നും ആവശ്യമില്ല. അഴകിയരാവണൻ എന്ന ഒരൊറ്റ സിനിമ മതി. രാജശിൽപിയും കുലവും ഭാനുപ്രിയയെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരി ആക്കി. പ്രഗത്ഭയായ കുച്ചിപ്പുടി നർത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ. നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് പലവേദികളിലും ഭാനുപ്രിയ വാചാലയായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നൽകിയ അഭിമുഖം ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിൽ നേരിട്ട അപ്രതീക്ഷിത ആഘാതം ഓർമ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കെത്തിയെന്നും ഭാനുപ്രിയ പറയുന്നു. ഭർത്താവിന്റെ ആകസ്മിക മരണമാണ് ഭാനുപ്രിയയ്ക്ക് തിരിച്ചടിയായത്.
1998-ലാണ് ഭാനുപ്രിയയും ആദർശ് കൗശലും വിവാഹിതരാകുന്നത്. എന്നാൽ 2005 മുതൽ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു. അങ്ങനെയിരിക്കെ 2018-ൽ ആദർശ് മരണപ്പെട്ടു. ഇത് ഭാനുപ്രിയയെ മാനസികമായി തളർത്തി. പിന്നാലെ ഓർമക്കുറവ് വന്നുതുടങ്ങി. അൽപനേരത്തിനുള്ളിൽ നിസ്സാരകാര്യങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താൻ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താൻ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും മറന്നുപോകുന്ന നിലയിലേക്കെത്തി. ഡയലോഗുകളെല്ലാം പെട്ടന്ന് മറന്നു. അതോടയാണ് ഭാനുപ്രിയ സിനിമ ഉപേക്ഷിച്ചത്. ഒന്നും ഡാൻസും.