നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് 'ഭ.ഭ.ബ' സംവിധാനം ചെയ്യുന്നത്. ഈ സിനിമയില്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം സുപ്രധാന കാമിയോ റോള്‍ ചെയ്യുന്നുണ്ട്. നേരത്തെ സുരേഷ് ഗോപിയായിരിക്കും കാമിയോ റോളില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ തിരക്കുകളെ തുടര്‍ന്ന് സുരേഷ് ഗോപി പിന്മാറിയെന്നും പകരം മോഹന്‍ലാല്‍ ആയിരിക്കും അതിഥി വേഷത്തില്‍ എത്തുകയെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വിനീത് ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫഹിം സഫാര്‍, നൂറിന്‍ ഷെരീഫും ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് ഭരതന്‍, അശോകന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം.