സണ്ണിയുടെ പെര്‍ഫോമന്‍‌സ് അതിരുവിട്ടു, കട്ട് പറഞ്ഞ് ഭര്‍ത്താവ് - ഒടുവില്‍ സീന്‍ അലമ്പായി!

ശനി, 15 ഒക്‌ടോബര്‍ 2016 (18:49 IST)
സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബീമാന്‍ ലൌവ് പുതിയ വിവാദത്തില്‍. ചിത്രത്തിലെ സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ഇഷ്‌ടമാകാത്തതാണ് സംവിധായകന്‍ രാജീവ് ചൌധരിയെ വെട്ടിലാക്കിയത്.

ചിത്രത്തിലെ സണ്ണിയുടെ തകര്‍പ്പന്‍ സീനുകള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റഫ് കട്ട് കണ്ട ഡാനിയല്‍ ചൂടന്‍ സീനുകളോട് എതിര്‍പ്പ് കാണിക്കുകയും ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സണ്ണിയും ഇതേ ആവശ്യം ഉന്നയിച്ചതോടെ രാജീവ് ചൌധരി വിഷമത്തിലായി.

സണ്ണിയുടെ ഭര്‍ത്താവിന്റെ ഇടപെടല്‍ തനിക്ക് ഇഷ്‌ടമായില്ലെന്നും ഇത് അംഗീകരിച്ച് ചിത്രത്തിലെ സീനുകള്‍ നീക്കം ചെയ്യാന്‍ താന്‍ തയാറായില്ലെന്നും സംവിധായകന്‍ രാജിവ് പറഞ്ഞു. ഇതോടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സണ്ണി വിട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ബിസിനസുകാരിയുടെ റോളാണ് സണ്ണി ചെയ്യുന്നത്. നായകന്‍  രജനീഷ് ദുംഗലുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ തന്നോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന്‍ ഒരുക്കമല്ലെന്ന് പറഞ്ഞതോടെയാണ് സണ്ണിയും ഡാനിയലും ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ നിന്ന് മാറി നിന്നത്. ഈ നടപടിയില്‍ തനിക്ക് ഖേദമുണ്ടെന്നും ചൌധരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക