നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ആറാട്ട് ! അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ പര്‍വ്വം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ കളക്ഷന്‍ മറികടന്ന് മുന്നോട്ട്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായ മോഹന്‍ലാലിന്റെ ദൃശ്യത്തെ ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം മറികടന്നു. ദൃശ്യത്തിന്റെ ആഗോള കളക്ഷനാണ് ഭീഷ്മ പര്‍വ്വം മറികടന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനും ലൂസിഫറുമാണ് ഇനി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിനു മുന്നിലുള്ളത്.
കേരളത്തില്‍ നിന്ന് മാത്രം ഭീഷ്മ പര്‍വ്വം 40 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.