മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം റെക്കോര്‍ഡ് കളക്ഷനുമായി പ്രദര്‍ശനം തുടരുന്നു. ആഗോഷ കളക്ഷനില്‍ ഭീഷ്മ പര്‍വ്വം 75 കോടി പിന്നിട്ടു. 75 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
കേരളത്തില്‍ നിന്ന് മാത്രം ഭീഷ്മ പര്‍വ്വം 40 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.