മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ബറോസ് (Barroz). വൻ ഹൈപ്പിൽ എത്തിയ ചിത്രം ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തുകയായിരുന്നു. ആദ്യ ദിനം മുതൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 100 കോടിയോളം മുടക്കിയ ചിത്രത്തിന് പക്ഷേ മുടക്കുമുതലിന്റെ പകുതി പോലും നേടാനായില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 17.48 കോടി രൂപ ഇന്ത്യയിൽ ആകെ നേടിയിട്ടുണ്ട്. വലിയ സാങ്കേതിക നികവിൽ എത്തിയ ചിത്രമായിട്ടും പ്രേക്ഷകരെ ആകർഷിക്കാൻ ബാർറോസിന് കഴിഞ്ഞില്ല. വൻ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തിയ മോഹൻലാൽ ചിത്രം യുഎസ്‍എയിലും പ്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ ചിത്രത്തെ കളക്ഷനിൽ മുന്നേറാൻ സഹായിച്ചില്ല.കേരളത്തിൽ മാത്രം അഡ്വാൻസായി ഒരു കോടി രൂപയിൽ അധികം നേടിയിരുന്നു ബറോസ്.