ഒ.ടി.ടി റിലീസിന് ഒരുങ്ങി ശിവകാര്‍ത്തികേയന്റെ 'അയലാന്‍', ആദ്യം എത്തുന്നത് ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍

കെ ആര്‍ അനൂപ്

ശനി, 3 ഫെബ്രുവരി 2024 (15:24 IST)
ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ'അയലാന്‍' ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തി.സയന്‍സ് ഫിക്ഷന്‍ ചിത്രം ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലറുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി. ഇപ്പോഴിതാ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
 
ഫെബ്രുവരി 16 മുതല്‍ ഒരേ സമയം ഒന്നിലധികം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അയലാന്‍ സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.തമിഴിലും തെലുങ്കിലും സിനിമ കാണാനാകും. സണ്‍ NXTല്‍ ഫെബ്രുവരി 16ന് സ്ട്രീമിംഗ് ആരംഭിക്കും.
ശിവകാര്‍ത്തികേയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രമാണ് അയലാന്‍.സയന്‍സ് ഫിക്ഷന്‍ ചിത്രം ആര്‍ രവികുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍