മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം, 'യാത്ര 2' ട്രെയിലര്‍, നായകന്‍ ജീവ

കെ ആര്‍ അനൂപ്

ശനി, 3 ഫെബ്രുവരി 2024 (15:15 IST)
Yatra 2
മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം 'യാത്ര' രണ്ടാം ഭാഗം ട്രെയിലര്‍ ശ്രദ്ധ നേടുന്നു. നടന്‍ ജീവയാണ് ചിത്രത്തിലെ നായകന്‍. മമ്മൂട്ടിയെ കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഫെബ്രുവരി ഏട്ടന സിനിമ തിയേറ്ററുകളില്‍ എത്തും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
 
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസിന് എത്തുന്ന യാത്ര രണ്ടാം ഭാഗത്തിലും മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2024 ഫെബ്രുവരി എട്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയില്‍ പറയുന്നത്.
 
സന്തോഷ് നാരായണനാണ് സംഗീതം. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍