ജയറാമിന്റെ മകളുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്.. അപൂര്‍വ ചിത്രം

കെ ആര്‍ അനൂപ്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:05 IST)
മകള്‍ മാളവികയുടെ ആദ്യത്തെ സ്റ്റേജ് പെര്‍ഫോമന്‍സ്. അമ്മയായ പാര്‍വതി ജയറാം പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ്.മാളവികയെ ചക്കിക്കുട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കാറുള്ള പാര്‍വതി ഓര്‍മ്മ ചിത്രം പങ്കുവെച്ചു.
 
'എന്റെ കുഞ്ഞിന്റെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്..തറയില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടോ ചക്കിക്കുട്ടന്‍'-പാര്‍വതി ജയറാം കുറിച്ചു.
 
മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക്
 എത്തിക്കഴിഞ്ഞു. 
 
 'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം മാളവിക അഭിനയിച്ചിരുന്നു.
 
'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍