ഗ്രേറ്റ് ഫാദർ മാത്രമല്ല മമ്മൂട്ടിയും 'ഗ്രേറ്റ്' ആണ്!

വ്യാഴം, 6 ഏപ്രില്‍ 2017 (13:28 IST)
മമ്മൂട്ടി - ഹനീഫ് അദേനി കൂട്ടുകെട്ടിലെ ദ ഗ്രേറ്റ് ഫാദർ പുതിയ ചരിത്രങ്ങൾ എഴുതിച്ചേർക്കുകയാണ്. റെക്കോർഡുകളുടെ തോഴൻ എന്നാണ് താരത്തെ എല്ലാവരും പറയുന്നത്. ഗ്രേറ്റ് ഫാദറിന്റെ വിജയം പ്രേക്ഷകരുടെ വിജയമാണെന്നാണ് ഫേസ്ബുക്കിലൂടെ മമ്മുട്ടി വ്യക്തമാക്കിയിരുന്നു.
 
മമ്മൂട്ടി ഒരു ഗൗരവക്കാരനായ നടനാണെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ആര്യ വ്യത്യസ്തനാകുന്നു. പുറത്ത് കേള്‍ക്കുന്നത് പോലെ മമ്മുട്ടി അത്ര ടഫ് അല്ലെന്നാണ് ആര്യ പറഞ്ഞത്. മമ്മൂട്ടി കര്‍ക്കശക്കാരാനാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മാത്രമല്ല ഒപ്പം അഭിനയിക്കാന്‍ പേടിക്കണോ എന്നിങ്ങനെ പലതരത്തിലാണ് തന്നോട് ഓരോരുത്തരും ചോദിച്ചിരുന്നതെന്നും ആര്യ പറയുന്നു.
 
എന്നാല്‍ ഇതൊന്നുമല്ല മമ്മുട്ടി എന്നാണ് ആര്യ പറയുന്നത്. മമ്മുക്കയുടെ അടുത്ത് നിന്നു തനിക്ക് പലതും പഠിക്കാനായെന്നും മമ്മുക്കക്കൊപ്പം വളരെ എളുപ്പത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ആര്യ പറയുന്നു. റിലീസിനെത്തിയ ദിവസം മുതല്‍ മികച്ച വിജയം കൊയ്ത് സിനിമ മുന്നേറ്റം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക