ഏറെക്കാലമായി ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യണമെന്നത് മുരുഗദോസിന്‍റെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ വിജയ് ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന മുരുഗദോസ് അടുത്തിടെ രജനിയെ സന്ദര്‍ശിച്ച് ഒരു തിരക്കഥ കൈമാറിയിരുന്നു. രജനികാന്തിന്‍റെ ഇമേജിന് അനുയോജ്യമായ ഒരു ആക്ഷന്‍ ത്രില്ലര്‍ തിരക്കഥയാണ് മുരുഗദോസ് നല്‍കിയത്.