20 കിലോ വര്‍ധിപ്പിച്ച് ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി അനുഷ്ക ഷെട്ടി

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (16:11 IST)
തന്റെ പുതിയ ചിത്രത്തിനുവേണ്ടി ശരീരഭാരം 20 കിലോയോളം വര്‍ധിപ്പിച്ച് കിടിലന്‍ മേക്കോവറുമായി  ആരാധകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് താര സുന്ദരി അനുഷ്‌ക ഷെട്ടി.സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രമേയമാകുന്ന സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്കയുടെ പുതിയ മേക്കോവര്‍.

പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. ചിത്രം  ഒക്ടോബർ രണ്ടിന് പ്രദര്‍ശനത്തിനെത്തും.