അനുഷ്‌ക കോഹ്‌ലിയുമായി പിണക്കത്തില്‍? കോഹ്‌ലിയെ അവഗണിച്ച് നടി; അവ്‌നീത് കൗര്‍ വിഷയം വീണ്ടും ചര്‍ച്ചകളില്‍

നിഹാരിക കെ.എസ്

വ്യാഴം, 8 മെയ് 2025 (16:21 IST)
നടി അവ്‌നീത് കൗറിന്റെ ഫോട്ടോ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ഇന്റര്‍നെറ്റിലെ ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. അവ്‌നീതിന്റെ ഹോട്ട് ചിത്രങ്ങള്‍ കോഹ്‌ലി ലൈക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചയ്ക്ക് കാരണമായി. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിയതും ചര്‍ച്ചയായിരുന്നു.
 
അവ്‌നീത് കൗര്‍ വിഷയം കോഹ്‌ലിയുടെ വ്യക്തിജീവിതത്തിലും പ്രശ്നമായിരിക്കുകയാണെന്ന് സൂചന. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരണം നൽകുകയും ചെയ്‌തെങ്കിലും വിഷയം അവിടംകൊണ്ട് അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാൻ. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 

Fans have been discussing #Virushka’s recent outing with curiosity as #AnushkaSharma seemingly ignores #ViratKohli’s hand in a viral video from Bengaluru.#Trending pic.twitter.com/GMDGwlc5Af

— Filmfare (@filmfare) May 8, 2025
ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍