ഒരുപാട് സങ്കടമുണ്ട് സൗബിൻ ചേട്ടാ... ‘പറവ’യുടെ ഭാഗമാകാൻ കഴിയാത്തതില്‍; വൈറലാകുന്ന പോസ്റ്റ്

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (15:19 IST)
സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പറവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളായുള്ള ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമാരംഗത്തുള്ള പല പ്രമുഖരും സൗബിനെയും സിനിമയെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സിനിമയെ പ്രശംസിച്ച് നടി അനു സിത്താരയും എത്തിയിരിക്കുകയാണ്. ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്നുമാണ് അനു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍