ഒരുകോടി ചെലവില്‍ പൂച്ച കൂട്, നടി അനു ജോസഫിന്റെ വീട്ടില്‍ 50 ലക്ഷത്തോളം വിലമതിക്കുന്ന പൂച്ചകള്‍

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (12:04 IST)
മൃഗസ്‌നേഹിയായ നടി അനു ജോസഫിന്റെ വീട്ടില്‍ 50 ലക്ഷത്തോളം വിലമതിക്കുന്ന പൂച്ചകള്‍ ഉണ്ട്. ബംഗാള്‍ പൂച്ചകള്‍ ആണ് അക്കൂട്ടത്തില്‍ ഏറെയും ഇവര്‍ക്കായി ഒരു കൂട് ഒരുക്കുവാനുള്ള ശ്രമത്തിലാണ് താരം. ഇതിനായി ഒരു കോടിയോളം രൂപ ചെലവഴിക്കാനും അനു തയ്യാറാണ്. നിലവില്‍ എഴുപതോളം പൂച്ചകള്‍ ആണ് ഉള്ളത്. ഇവരെ പരിപാലിക്കുന്നതിനായി ഒരു സ്റ്റാഫിനെയും താരം ഏര്‍പ്പാടാക്കിയിട്ടുണ്ട്. 
 1200 സ്‌ക്വയര്‍ഫീറ്റില്‍ തയ്യാറാക്കുന്ന കൂടിന്റെ വിശേഷങ്ങള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ അനു പങ്കുവെച്ചിരുന്നു. കൂടിന് പല സെക്ഷനുകള്‍ ആയി തിരിച്ചിട്ടുണ്ട്. പെണ്‍ പൂച്ചകളും കുട്ടികളും ഒരുമിച്ച് താമസിക്കും. ആണ്‍പൂച്ചകളെ ആകട്ടെ രണ്ട് സെക്ഷന്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. വലുതാവുന്നതനുസരിച്ച് തമ്മിലടി ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചാപ്പോ എന്ന ഡോബര്‍മാന്‍ നായയ്ക്കും കൂടി കൂട് ഒരുക്കിയിട്ടുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article