ഉണ്ണിമുകുന്ദന്റെ സിനിമ കല്യാണം, വധുവായി അഞ്ജു കുര്യന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഏപ്രില്‍ 2022 (14:53 IST)
ഉണ്ണി മുകുന്ദന്‍ സിനിമ തിരക്കുകളിലാണ്. നടന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നടി അഞ്ജു കുര്യനാണ് നായിക.  
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' പൂജ ചടങ്ങുകളോടെ ഈയടുത്താണ് ചിത്രീകരണം ആരംഭിച്ചത്.സിനിമയൊരു റിയലിസ്റ്റിക് ഫണ്‍ മൂവിയാണ്.'ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍