പൃഥ്വിരാജ് സുകുമാരൻ, പാർവതി, നസ്രിയ നസീം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ ജീവിതമാണ് അഞ്ജലി മേനോൻ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.