അപരിചിതർ ആയ പെൺകുട്ടികൾ തൊടുന്നത് തനിക്കിഷ്ടമില്ലെന്ന് നടി അനാർക്കലി മരിക്കാർ. സ്വകാര്യതയുടെ അതിർവരമ്പുകൾ കടന്ന് ആൺകുട്ടികളായാലും പെൺകുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാർക്കലി മരിക്കാർ. തന്റെ പുതിയ ചിത്രമായ സോൾ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആളുകളുടെ കണ്ണിൽ നിന്നും ശരീരഭാഷയിൽ നിന്നും മനസിലാക്കേണ്ടതാണ്. ഈയ്യടുത്ത് കോളേജിൽ പരിപാടികളിൽ പോകുമ്പോൾ പെൺകുട്ടികൾ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആൾക്കൂട്ടത്തിനിടയിൽ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അൺകംഫർട്ടബിൾ ആകുന്ന ആളാണ് ഞാൻ. പക്ഷെ പൊതുഇടത്ത് ആയതിനാൽ പ്രതികരിക്കാൻ സാധിച്ചേക്കില്ല', അനാർക്കലി പറയുന്നു.