അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലേക്ക് ഇത്തവണയും കാവ്യയില്ല; കാരണം ദിലീപ്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (21:03 IST)
ഞായറാഴ്ച കൊച്ചിയില്‍ നടന്ന താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ മലയാള സിനിമയിലെ 300 ലേറെ താരങ്ങള്‍ സാന്നിധ്യമറിയിച്ചു. ഏറെ കാലത്തിനു ശേഷം നടി മഞ്ജു വാര്യര്‍ 'അമ്മ'യുടെ വേദിയിലെത്തിയത് എല്ലാവരേയും സന്തോഷിപ്പിച്ചു. അതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു അസാന്നിധ്യം നടി കാവ്യ മാധവന്റേതാണ്. 'അമ്മ'യുടെ വേദിയില്‍ കാവ്യ ഇത്തവണയും എത്തിയില്ല. ഭര്‍ത്താവും നടനുമായ ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയ ശേഷം കാവ്യ താരസംഘടനയില്‍ അത്ര ആക്ടീവല്ല. ദിലീപിനെ അമ്മ വിലക്കിയ ശേഷം സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കാവ്യ പങ്കെടുക്കുന്നില്ല. ഇത്തവണയും കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കിയത്. ജാമ്യത്തില്‍ ഇറങ്ങിയിട്ടും കേസ് നടക്കുന്നതിനാല്‍ ദിലീപിനെ സംഘടനയില്‍ ചേര്‍ത്തിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍