മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. നടി വരദയുമായുള്ള വിവാഹമോചനവും ശേഷം നടി അമേയയുമായുള്ള ബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്ന് ജിഷിൻ പറഞ്ഞിരുന്നു.
'ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്നങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ, റിസ്ക് അല്ലേ എന്ന് എൻ്റെ സഹോദരി വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്‌നം. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു.
രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി, എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തിത്വ വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. ഒരാളിൽ നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു', നടി പറഞ്ഞു.