'ഡിവോഴ്സ് ആയാൽ വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ'?: അമേയയുമായി സൗഹൃദത്തിനപ്പുറം ഒരു ബന്ധമുണ്ടെന്ന് ജിഷിന്‍

നിഹാരിക കെ എസ്

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (19:20 IST)
ടെലിവിഷൻ ആരാധകരുടെ പ്രിയ ജോഡിയായിരുന്നു ജിഷിൻ-വരദ. പ്രണയിച്ച് വിവാഹിതരായവരാണിവർ. മൂന്ന് വർഷത്തിലധികമായി ഇവർ പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. ഒടുവിൽ ഈ വർഷം ജനുവരിയിലാണ് തങ്ങൾ ഡിവോഴ്സ് ആണെന്ന വിവരം രണ്ടുപേരും ഔദ്യോഗികമായി അറിയിക്കുന്നത്. ഡിവോഴ്സ് ശേഷം അമേയയുമായി ജിഷിൻ സൗഹൃദത്തിലായി. എന്നാൽ, ഇവരൊരുമിച്ചുള്ള ചിത്രങ്ങൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വരുന്നത്. 
 
താന്‍ ഏത് പെണ്‍കുട്ടിക്കൊപ്പം ഫോട്ടോ ഇട്ടാലും ചിലര്‍ക്കത് വലിയ പ്രശ്‌നമാണെന്ന് ജിഷിന്‍ പറയുന്നു. അമേയയുമായി സൗഹൃദത്തിനും അപ്പുറമുള്ള ഒരു ആത്മബന്ധമുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹ മോചനത്തിനു ശേഷം കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായ താന്‍ അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്നും അദ്ദേഹം പറയുന്നു.  
 
'ഞാന്‍ ഇതൊന്നും കാര്യമാക്കാറില്ല. എന്നാല്‍ ഇത്തരം കമന്റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. അവള്‍ ആദ്യമായി നല്‍കിയ അഭിമുഖത്തിന് താഴെ നിറയെ അധിക്ഷേപ കമന്റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ കുടുംബം തകര്‍ത്തുവെന്നതരത്തിലുള്ള അധിക്ഷേപങ്ങള്‍. എന്തടിസ്ഥാനത്തിലാണ് ചിലര്‍ പറയുന്നത്. അമേയയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്റെ വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇനി വിവാഹ മോചനം കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടണം എന്നാണോ? സന്തോഷിക്കാന്‍ പാടില്ലേ, വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ? 
 
ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്. ഇനിയൊരു വിവാഹം ഉണ്ടാകില്ല', ജിഷിൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍