വലിയ പ്രതീക്ഷകളോടെയാണ് അഭിനേത്രിയും നര്‍ത്തകിയുമായ അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യനും കുടുംബജീവിതം ആരംഭിച്ചത്. ആദിത്യനെ വിവാഹം ചെയ്യുന്നതിനു മുന്‍പുള്ള കാലം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് അമ്പിളി നേരത്തെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു അമ്പിളി ഇക്കാര്യം പറഞ്ഞത്. 'ആദിത്യന് എന്നും ഒപ്പമുണ്ടാകുമെന്ന് വിശ്വാസമുണ്ട്, കഴിഞ്ഞ പത്ത് വര്‍ഷം കുറേ അനുഭവിച്ചു,' ആദിത്യനെ വിവാഹം ചെയ്ത ശേഷം കൈരളി ടിവിയിലെ ജെബി ജങ്ഷന് നല്കിയ അഭിമുഖത്തിലാണ് അമ്പിളി ഇങ്ങനെ പറഞ്ഞത്. എന്നാല്‍, ആദിത്യനുമായുള്ള ബന്ധം ഇപ്പോള്‍ ഉലച്ചിലിന്റെ വക്കിലാണെന്ന് താരം തുറന്നുപറഞ്ഞതിനു പിന്നാലെയാണ് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.