'ഞാന്‍ വളരെ മുമ്പ് തന്നെ അമല്‍ നീരദ് സാറിനെ പരിചയപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും പറയാറുള്ളത് നമുക്ക് ഉടനെ ചെയ്യാം എന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ എനിക്ക് പറ്റിയ കഥാപാത്രം വന്നിട്ടില്ലാരിക്കും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. അങ്ങനെയിരിക്കെ സാര്‍ ബിലാലിന്റെ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിങ്ങില്‍ ആണ് ഞാന്‍ അറിഞ്ഞു. കോവിഡിന്റെ തൊട്ടു മുമ്പായിരുന്നു അത്. ആ സമയത്ത് കണ്ടപ്പോഴും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു. അന്ന് ബിഗ് ബിഗ്ബിയിലുള്ള ആള്‍ക്കാര്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. പുതിയ ആളുകള്‍ ഉണ്ടാകുമോ എന്ന് സംശയമാണ് എന്നായിരുന്നു മറുപടി. നമുക്ക് നോക്കിയിട്ട് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ സിനിമയ്ക്ക് ഇനി രണ്ടുമാസം സമയം ഉണ്ടെന്നായിരുന്നു അമല്‍ സാര്‍ പറഞ്ഞത്. എനിക്ക് ചെറിയ റോള്‍ അല്ലെന്നും മുടിയും താടിയും വളര്‍ത്തണമെന്നും സാര്‍ പറഞ്ഞു. അത് കേട്ടതോടെ ഞാനാകെ ത്രില്ലായി. മമ്മൂക്കയോടൊപ്പം അമല്‍ നീരദ് സാറിന്റെ പടം ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ',- അബുസലിം പറഞ്ഞു