അക്കിനേനി കുടുംബത്തിൽ ഇത് വിവാഹ സീസൺ ആണ്. നടൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ തിരക്കിലാണ് കുടുക്ബം. ഇതിനിടെ, അക്കിനേനി കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹ വാർത്ത കൂടിയെത്തിയിരിക്കുകയാണ്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.
നാഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തേക്കുറിച്ച് എക്സിലൂടെ പങ്കുവച്ചത്. സൈനബ് റവ്ജിയാണ് അഖിൽ അക്കിനേനിയുടെ ഭാവി വധു. അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന എക്സിൽ കുറിച്ചത്.