അടൂരിന് ഏറ്റവും ഇഷ്ടം സിഐഡി മൂസ!

വ്യാഴം, 18 ഓഗസ്റ്റ് 2016 (15:58 IST)
മലയാള സിനിമയിലെ ഭാഗ്യജോഡികളായ ദിലീപും കാവ്യാമാധവനും അഞ്ചു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് പിന്നെയും. 
 
പന്ത്രണ്ട് സിനിമകള്‍ എടുത്തതില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും വിശാലമായ റിലീസ് ഉണ്ടാകുന്നത്. നല്ല വിതരണക്കാർ ഇല്ലാതിരുന്നതാണ് ആ സിനിമകൾ ആളുകൾ കാണാതെ പോയതെന്ന് അടൂർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൂടാതെ ദിലീപിന്റെ സിനിമകളിൽ തനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിഐഡി മൂസയാണെന്നും അടൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്തിയിരുന്നു.
 
പിന്നെയും സിനിമയുടെ പ്രചാരണ പരിപാടിയ്ക്കിടെ അടൂർ പറഞ്ഞ കാര്യം പ്രേക്ഷകർ ആവേശത്തോടെയാണ് കേട്ടത്. കാരണം ദിലീപ് - ഹരിശ്രീ അശോകൻ കോമ്പിനേഷൻ സിനിമകളിൽ വിജയം ആവർത്തിച്ച സിനിമയായിരുന്നു സി ഐ ഡി മൂസ. ചിരിയുടെ പൂരമായിരുന്നു തീയേറ്ററുകളിൽ ആ സിനിമ സമ്മാനിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ പ്രചരണ പരിപാടിയിൽ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു.
 

വെബ്ദുനിയ വായിക്കുക