സിനിമ തിരക്കുകള്‍ക്കിടയിലും മകനൊപ്പം സമയം ചിലവഴിക്കാന്‍ നടി മിയ എപ്പോഴും ഓടിയെത്താറുണ്ട്. മകന് രണ്ടു വയസ് ആവാറാകുമ്പോഴേക്കും അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് മിയ എത്തിയിരിക്കുന്നത്. ഒന്നാം പിറന്നാളിന് എടുത്ത ചിത്രങ്ങള്‍ കൃത്യസമയത്ത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിന് ലൂക്കയോട് മിയ ക്ഷമയും ചോദിക്കുന്നു.