വിജയ്‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിയ്ക്കുന്നില്ല, നീക്കത്തിൽനിന്നും പിൻമാറി ചന്ദ്രശേഖർ

ഞായര്‍, 22 നവം‌ബര്‍ 2020 (15:03 IST)
വിജയ്‌യുടെ പേരിൽ രാഷ്ട്രീയ പർട്ടി രൂപീകരിയ്ക്കാനുള്ള നീക്കത്തിൽനിന്നും താരത്തിന്റെ പിതാവ് ചന്ദ്രശേഖർ പിൻമാറി. താൻ രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വിജയ് പ്രഖ്യാപിച്ച് ആഴ്ചകൾക്കകം തന്നെ പിതാവ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ പാർട്ടി രൂപീകരിയ്ക്കുന്നത് തന്റെ അറിവോടെയല്ലെന്നും പാർട്ടിയുമായി സഹകരിയ്ക്കരുത് എന്നും ആരാധകർക്ക് വിജയ് നിർദേശം നകുകയും ചെയ്തു. വിജയ്‌യുടെ ആരാധക സംഘമായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായിരുന്നു പിതാവ് ചന്ദ്രശേഖറിന്റെ ശ്രമം 
 
എന്നാൽ പാർട്ടി രൂപീകരിയ്ക്കുന്നില്ല എന്ന് ചന്ദ്രശേഖർ വ്യക്തമാക്കുകയായിരുന്നു. പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയ അപേക്ഷ പിൻവലിയ്ക്കുന്നതായി കാണിച്ച് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെയച്ചു. തന്റെ പേരോ ചിത്രമോ, ഫാൻസ് അസോസിയേഷന്റെ പേരോ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിയ്ക്കും എന്നുൾപ്പടെ വിജയ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് നീക്കത്തിൽനിന്നും പിൻമാറിയത് രാഷ്ട്രീയ പാർട്ടി രൂപീകരിയ്ക്കാനുള്ള പിതാവിന്റെ നീക്കത്തിനിടെ. വിജയ് മക്കള്‍ ഇയക്കം മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉള്‍പ്പടെ ഭൂരിഭാഗം ജില്ലാസെക്രട്ടറിമാരെയും മാറ്റി കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ചുമതല നല്‍കി. വിജയ് സംഘടനയിൽ അഴിച്ചുപണി നടത്തിയിരുന്നു. സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് വിജയ് പുതിയ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരിയ്ക്കന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍