പിഴയും പലിശയും നൽകേണ്ട: നികുതി കുടിശിക തീർക്കാൻ ആംനെസ്റ്റി പദ്ധതി ഈമാസം 30 വരെ

ഞായര്‍, 22 നവം‌ബര്‍ 2020 (12:40 IST)
നികുതി കുടിശിക ഒറ്റത്തവണ തീർക്കാക്കുന്നതിനുള്ള ആംനെസ്റ്റി പദ്ധതി നവംബർ 30 ഓടെ അവസാനിയ്ക്കും. പിഴയും പലിശയും അടയ്ക്കാതെ തന്നെ നികുതി കുടിശിക അടച്ചു തീർക്കാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജിഎസ്ടി വരുന്നതിന് മുൻപുള്ള നികുതി നിയമങ്ങൾ പ്രകാരം കുടിശിക അടയ്ക്കാൻ ബാക്കിയുള്ളവർക്കാണ് പിഴയിലും പലിശയിലും 100 ശതമാനം ഇളവോടെ കൂടിശിക അടച്ചുതീർക്കാൻ അവസരമുള്ളത്   
 
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് കീഴിലെ മൂല്യ വർധിത നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി എന്നിവയിൽ കുടിശികയുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യത്തിൽ ഒറ്റത്തവണയായി കുടിശിക തീർക്കാം. കുടിശിക ഒറ്റത്തവണ അടയ്ക്കുന്നവർക്ക് നികുതി തുകയുടെ 60 ശതമാനം ഇളവും ലഭിയ്ക്കും. കുടിശിക തവണളായി അടയ്ക്കുന്നവർക്ക് 50 ശതാമാനവും ഇളവ് ലഭിയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍