വിലക്ക് നീങ്ങിയതോടെ ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാനുള്ള പ്രയത്നത്തിലാണ് മലയാളി താരം എസ് ശ്രീശാന്ത്. പ്രസിഡന്റ്സ് ടി20 കപ്പ് ടൂർണമെന്റിലൂടെയാവും നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിഒലേയ്ക്ക് മടങ്ങിയെത്തുക എന്നാണ് റിപ്പോർട്ടുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് ഈ ടൂർണമെന്റ് സംഘടിപ്പിയ്ക്കുന്നത്. എന്നാൽ ടൂർണമെന്റ് നടത്തുന്നതിന് സർക്കാർ അനുമതി ലഭിയ്ക്കണം എന്നതിനാൽ ടൂർണമെന്റിന്റെ തീയതിയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കേരളത്തിൽനിന്നുമുള്ള ടീമുകൾ തന്നെയായിരിയ്ക്കും ടൂർണമെന്റിൽ പെങ്കെടുക്ക എന്നാണ് വിവരം. ബയോ ബബിൾ സുരക്ഷാ രീതിയിലായിരിയ്ക്കും മത്സരങ്ങൾ നടക്കുക. ആലപ്പുഴയിലെ ഹോട്ടലിലായിരിയ്ക്കും കളീയ്ക്കാർ ബയോബബിളിൽ കഴിയുക. ഡ്രീം ഇലവന്റെ പിന്തുണയോടെയാണ് പ്രസിഡന്റ് ടി20 കപ്പ് നടക്കുക. ടൂർണമെന്റിന് ഡ്രീം 11ന്റെ പിന്തുണയുമുണ്ട്. 2013ലെ ഐപിഎൽ വാതുവപ്പ് കേസിൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം തന്നെ ശ്രീശാന്ത് നടത്തി ഒടുവിൽ സുപ്രീം കോടതി ഇടപ്പെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയയിരുന്നു. ഈ സെപ്തംബറിലാണ് വിലക്ക് നീങ്ങിയത്.