സിനിമ ഇല്ലെങ്കിൽ പ്ലംബർ പണി എടുത്താണെങ്കിലും ജീവിക്കും; സുധീറിന്റെ വീഡിയോ വൈറൽ

നിഹാരിക കെ.എസ്

ചൊവ്വ, 18 ഫെബ്രുവരി 2025 (11:58 IST)
സിനിമ ഇല്ലെങ്കിലും തനിക്ക് ജീവിക്കാന്‍ മറ്റ് ജോലികള്‍ അറിയാമെന്ന് നടന്‍ സുധീര്‍. പ്ലബ്ബിങ് ജോലി ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. നടന്‍ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. ”സിനിമയില്‍ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു.. ഇതില്‍ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്..” എന്നാണ് സുധീര്‍ വീഡിയോക്കൊപ്പം കുറിച്ചത്. 
 
സിനിമാ സംഘടനയ്ക്കുള്ളില്‍ രൂക്ഷമായ പോര് നടന്നു കൊണ്ടിരിക്കവെയാണ് സുധീറിന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സുധീര്‍ മറുപടി നല്‍കിയിട്ടുമുണ്ട്. സുധീറിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sudhir Sukumaran (@sudhir_actor)

അതേസമയം, കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് സുധീര്‍. 2021ല്‍ ആണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ആത്മവിശ്വാസമാണ് കാന്‍സറില്‍ നിന്ന് തന്നെ അതിജീവിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. മലാശയ കാന്‍സര്‍ ആയിരുന്നു സുധീറിനെ ബാധിച്ചത്. അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് തനിക്ക് കാന്‍സര്‍ വന്നതെന്നും സുധീര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും തുന്നലില്‍ നിന്നും രക്ത വന്നിരുന്നുവെന്നും നടന്‍ പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍