മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് നവാസ് വള്ളിക്കുന്ന്. 2018ല്‍ റിലീസ് ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'എന്ന സിനിമയിലൂടെയാണ് നവാസ് വള്ളിക്കുന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് തിരക്ക് കൂടി. 2023നും നടന് ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ചു. 2024 ന്റെ തുടക്കത്തില്‍ ഷൂട്ടിംഗ് തിരക്കിലാണ് താരം. പുത്തന്‍ സിനിമയുടെ ലൊക്കേഷന്‍ നിന്നുള്ള ചിത്രത്തിനൊപ്പം പുതുവര്‍ഷത്തെ പ്രതീക്ഷകളും നടന്‍ പങ്കുവെച്ചു.
'വിട പറയലുകളെല്ലാം എപ്പോഴും ചെറിയ ഒരു വിഷമമെങ്കിലും മനസില്‍ അവശേഷിപ്പിച്ചാകും കടന്നു പോവുക... അങ്ങനെ പ്രഗല്‍ഭ താരങ്ങളോടെപ്പം ഒത്തിരി ആസ്വദിച്ച ഈ ലൊക്കേഷനില്‍ നിന്നും ഷൂട്ട് പൂര്‍ത്തിയായി വേര്‍പിരിയലിന്റെ ചെറിയ നൊമ്പരത്തോടെ പുതിയ സിനിമയിലേക്ക് ഇനി കാലെടുത്തു വെക്കാനായി ഒരുങ്ങുകയാണ്, നല്ലതു മാത്രം തന്ന 2023 ല്‍ നിന്നും തെല്ലു വിഷമത്തോടെ നല്ലതു മാത്രം പ്രതീക്ഷിക്കുന്ന 2024 ലേക്ക്',-നവാസ് വള്ളിക്കുന്ന് കുറിച്ചു.
മലബാറിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്. സൈജുകുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അഭിലാഷം'എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിലും നവാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രമാണ് അന്‍പോട് കണ്‍മണി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. നവാസും സിനിമയിലുണ്ട്.