ജനറേഷന്‍ ഗ്യാപ്പായതുകൊണ്ടാകും; ടൊവിനോയുടെ ഈ പടം തനിക്ക് ഇഷ്ടമായില്ലെന്ന് നടന്‍ മധു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 നവം‌ബര്‍ 2024 (18:52 IST)
madhu
ടൊവിനോ തോമസ് നായകനായി അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഈ സിനിമയാണ് താന്‍ അടുത്തിടെ കണ്ടെതെന്നും ചിത്രം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടന്‍ മധു പറഞ്ഞു.  ഇതൊരു അടിപിടി പടം ആണെന്നും അതിനാല്‍ തന്നെ എനിക്ക് അത്രയും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ഇത് ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നാണ് കരുതുന്നതെന്നും നടന്‍ മധു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത ആഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
 
അതിനകത്ത് ചുമ്മാ അടിപിടി അല്ലേ, അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്നു പറഞ്ഞാല്‍ എങ്ങനെയാണ്, എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ, ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപ്പോയി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുക എന്ന് പറഞ്ഞാല്‍ അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article