Happy Birthday Madhu: മലയാളത്തിലെ മഹാനായ നടനാണ് മധു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. താരത്തിന്റെ 89-ാം ജന്മദിനമാണ് ഇന്ന്.
മധുവും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയുമോ? മധുവിനേക്കാള്‍ 18 വയസ്സിനു താഴെയാണ് മമ്മൂട്ടി. മോഹന്‍ലാലിനേക്കാള്‍ 26 വയസ് കൂടുതലാണ് മധുവിന്. മമ്മൂട്ടിയും മോഹന്‍ലാലും മധുവിനെ മധു സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.