'അച്ഛനൊരു വാഴ വച്ചു',ഹോളി ആഘോഷത്തിന്റെ കാഴ്ചകളുമായി അടിപൊളി ഗാനം

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഓഗസ്റ്റ് 2023 (15:12 IST)
നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'അച്ഛനൊരു വാഴ വച്ചു'.നവാഗതനായ സാന്ദീപ് സംവിധാനം സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി.കെ.ജയകുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം ശ്രദ്ധ നേടുന്നു.
 
ഹോളി ആഘോഷത്തിന്റെ കാഴ്ചകളാണ് ഗാനരംഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'ഈ തെരുവിലെ പറവകള്‍'എന്നൊരു പാട്ടും നേരത്തെ പുറത്തിറങ്ങിയിരുന്നു.വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. 
മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
എവിഎ. പ്രൊഡക്ഷസിന്റെ ബാനറില്‍ ഡോക്ടര്‍ എ.വി. അനൂപ് ആണ് സിനിമ നിര്‍മ്മിച്ചത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍