ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം ഒടിടിയിലേയ്ക്ക്. 26 ദിവസങ്ങളായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കഴിഞ്ഞ ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ ഇന്ത്യയില്‍നിന്ന് മാത്രം നേടിയിരുന്നു. ഇപ്പോഴും തിയേറ്ററില്‍ എത്തി സിനിമ കാണാന്‍ ആളുകളുണ്ട്. പുതിയ സിനിമകള്‍ മാറി വന്നിട്ടും ആവേശം കുലുങ്ങിയില്ല. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപനവും വന്നു. മെയ് 9ന് സിനിമ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.