സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നില്പ് സമരത്തിന് പങ്കെടുത്ത് സിനിമ പ്രവര്‍ത്തകര്‍.സംവിധായകന് ആഷിക് അബു, ശ്രീനാഥ് ഭാസി, മൈഥിലി എന്നിവരാണ് നില്പ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി നില്പ് സമരത്തില്‍ പങ്കെടുത്തത്.
ആദിവാസികള്‍ നേരിടുന്ന അവഗണന തിരിച്ചറിഞ്ഞതിനാലാണ് സമരത്തിന് എത്തിയതെന്നും ആദിവാസി സമൂഹത്തോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ആഷിക് അബു പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ സമര പ്രചാരണത്തിന് ഇറങ്ങുമെന്നും ആഷിക് അബു കൂട്ടിചേര്‍ത്തു.ജൂലൈ 9 ന് ആരംഭിച്ച നില്പ് സമരം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്.