'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്', മാസ്സായി മോഹന്‍ലാലിന്റെ വരവ്, കൈയ്യടിച്ച് സിനിമാലോകം

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഫെബ്രുവരി 2022 (17:04 IST)
ആറാട്ട് ഫെബ്രുവരി 18 ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് 
തിയറ്ററുകളില്‍ ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും എന്ന സൂചന ഒരിക്കല്‍ കൂടി നല്‍കിക്കൊണ്ട് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലാലിന്റെ ആറാട്ട് തന്നെയായിരുന്നു ട്രെയിലറില്‍. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍