സഹാറ മരുഭൂമിയില്‍ നിന്ന് റോക്കി ഭായിയുടെ ഡയലോഗ് പറഞ്ഞ് പൃഥ്വിരാജ്, 'ആടുജീവിതം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഏപ്രില്‍ 2022 (17:16 IST)
ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതം തിരക്കിലാണ് പൃഥ്വിരാജ്. സിനിമയുടെ വിശേഷങ്ങളുമായി നടന്‍ എത്തി.കെജിഎഫ്-2 വിലെ യാഷിന്റെ ഡയലോഗിന് അനുസ്മരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ കുറിപ്പ്.
 
റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്' ഓര്‍മ്മിപ്പിക്കുംവിധം പൃഥ്വിരാജ് 'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.സഹാറ മരുഭൂമിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ല, ഞാനത് ഒഴിവാക്കും. പക്ഷേ മിസ്റ്റര്‍ ബ്ലസ്സിക്ക് അതാണ് ഇഷ്ടം. അതുകൊണ്ട് എനിക്കും അത് ഒഴിവാക്കാനാകില്ല'- എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍