ആട് 2: ഷാജി പാപ്പനും പിള്ളേരും പൊളിച്ചടുക്കി!

വെള്ളി, 22 ഡിസം‌ബര്‍ 2017 (12:56 IST)
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 ഇന്ന് തിയേറ്ററുകളിൽ എത്തി. ചിത്രം കണ്ടാൽ ചിരിച്ച് ചിരിച്ച് വടിയാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. വലിയ സിനിമ പ്രതീക്ഷിക്കാതെ ഒരു കാർട്ടൂൺ ചിത്രമെന്ന രീതിയിൽ വേണം ആടിനെ സമീപിക്കാൻ എന്ന് നടൻ ജയസൂര്യ വ്യക്തമാക്കിയിരുന്നു. 
 
ജയസൂര്യയുടെ വാക്കുകൾ അക്ഷരം പ്രതി സത്യമാകുന്നു ഒരു അമർചിത്ര കഥ പോലെ ലളിതമായ സിനിമയാണ് ആട് 2 എന്നാണ് സംവിധായകന്റെ പക്ഷം. എന്തായാലും ആ വാക്കില്‍ വിശ്വസിച്ച് തീയറ്റററിലെത്തിയവരെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല ഷാജി പാപ്പനും സംഘവുമെന്നാണ് വിവരങ്ങൾ. 
 
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയാണ് പാപ്പനും പിള്ളെരും തിയേറ്ററിൽ നിറഞ്ഞാടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍