തന്‍റെ പുതിയ ചിത്രമായ '100 ഡെയ്സ് ഓഫ് ലവ്' സമീപകാലത്തിറങ്ങിയ ഒരു സിനിമയുമായും സാമ്യമില്ലാത്ത പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്ന് യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. ഈ പ്രൊജക്ടിന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന്‍റെ കഥയുമായി സാദൃശ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ദുല്‍ക്കര്‍.
100 ഡെയ്സ് ഓഫ് ലവിന്‍റെ ചിത്രീകരണച്ചെലവ് 15 കോടി കടക്കുമെന്ന് തിരിച്ചറിഞ്ഞ് നിര്‍മ്മാതാവ് ചിത്രം നിര്‍ത്തിവച്ചതായി റൂമറുകള്‍ പരന്നിരുന്നു. ഇതിനെതിരെ സംവിധായകന്‍ ജെനൂസ് മുഹമ്മദ് തന്നെ രംഗത്തെത്തിയിരുന്നു. ഒരു സാധാരണ മലയാള സിനിമയുടെ ബജറ്റ് മാത്രമേ 100 ഡെയ്സ് ഓഫ് ലവിനും ഉള്ളൂ എന്നും ദുല്‍ക്കറും നായിക നിത്യാ മേനോനും മണിരത്നം ചിത്രത്തിന്‍റെ തിരക്കിലാണെന്നും അത് കഴിഞ്ഞാല്‍ 100DOL നടക്കുമെന്നും ജെനൂസ് പറഞ്ഞിരുന്നു.