സിനിമാതാരങ്ങള്‍ സിനിമയുറ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നത് പൊതുവെയുള്ള ആരോപണമാണ്. ഇപ്പോഴിതാ, തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്ന മലയാളം നടി ഇനിയക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധാനും നടനുമായ ഭാഗ്യരാജ്.
പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്. ഇനിയ അത്ര വലിയ നടിയൊന്നുമായിട്ടില്ല , സ്റ്റാറുമല്ല. അങ്ങനെ ആകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതുപോലെ ആവര്‍ത്തിക്കരുതെന്നാണ് ഭാഗ്യരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.