‘ധ്രുവനക്ഷത്രം’ കുഴപ്പത്തില്‍, തിരക്കഥ മാറ്റിയെഴുതുന്നു, സൂര്യ മറ്റൊരു ചിത്രത്തിലേക്ക്!
ബുധന്‍, 3 ജൂലൈ 2013 (15:11 IST)
PRO
ഗൌതം വാസുദേവ് മേനോന്‍റെ ‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ സിനിമയാണ്. സൂര്യ നായകനാകുന്ന ഈ ചിത്രം ഒരു സൂപ്പര്‍ ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കുമെന്നുള്ള പ്രതീക്ഷയില്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ‘ധ്രുവനക്ഷത്രം’ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ തിരക്കഥ സൂര്യയ്ക്ക് പൂര്‍ണമായ തൃപ്തി നല്‍കാത്തതാണ് ധ്രുവനക്ഷത്രത്തെ പ്രശ്നത്തിലാക്കിയത്. താന്‍ ആ സിനിമയ്ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടെന്നും എന്നാല്‍ ചിത്രം എന്ന് തുടങ്ങുമെന്ന് പറയാനാകില്ലെന്നും സൂര്യ പറയുന്നു. “തിരക്കഥയില്‍ കുറച്ച് ജോലി കൂടി ആവശ്യമുണ്ട്” - സൂര്യ ട്വീറ്റ് ചെയ്യുന്നു.
എന്നാല്‍ അഭ്യൂഹങ്ങളിലൊന്നും കാര്യമില്ലെന്നും ഒരു നല്ല സിനിമയ്ക്ക് വേണ്ടിയാണ് താനും സൂര്യയും ശ്രമിക്കുന്നതെന്നും ഗൌതം വാസുദേവ് മേനോന്‍ പറയുന്നു. ധ്രുവനക്ഷത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൌതം.
അതേസമയം, ധ്രുവനക്ഷത്രം ഒഴിവാക്കി സൂര്യ ലിംഗുസാമി ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഓഗസ്റ്റില്‍ ഇതിന്‍റെ ചിത്രീകരണം ആരംഭിക്കും. ഒരേസമയം രണ്ട് ചിത്രങ്ങള്‍ ചെയ്യുന്ന ശീലം സൂര്യയ്ക്കില്ലാത്തതിനാല്‍ ഗൌതം മേനോന് ധ്രുവനക്ഷത്രം തുടങ്ങാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.